കരുണാനിധിയുടെ ഡോക്ടറെ നേരിടാന്‍ ഖുശ്ബു

ചൈന്നെ: . തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഡോക്ടറായിരുന്ന ഡോ. ഏഴിലനെ നേരിടാന്‍ തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി നടി ഖുശ്ബു സുന്ദര്‍. ഇന്നലെയാണു സംസ്ഥാനത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബി.ജെ.പി. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ അനുമതി നല്‍കിയത്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

ഡി.എം.കെയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഖുശ്ബു പിന്നീട് കോണ്‍ഗ്രസ് വഴിയാണു ബി.ജെ.പിയില്‍ ചേക്കേറിയത്. 50 വയസുകാരിയായ താരത്തിന്റെ കന്നിയങ്കമാണിത്. മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനും യുവനേതാവുമായ അണ്ണാമെലെ അരുവാക്കുറിച്ചിയിലും, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുഗന്‍ താരാപുരത്തും, മുതിര്‍ന്ന നേതാവ് എച്ച്. രാജ കാെരെകുടുയിലും ബി.ജെ.പിക്കായി മത്സരിക്കും. വനതീ ശ്രീനിവാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം നേതാവും സൂപ്പര്‍ താരവുമായ കമല്‍ ഹാസനെ നേരിടും. ഡി.എം.കെ. എം.എല്‍.എ. ഡോ. ശരവണനെയാണ് മധുെരെ നോര്‍ത്തില്‍ ബി.ജെ.പി. കളത്തിലിറക്കുന്നത്. ഇന്നലെ രാവിലെയാണു ശരവണന്‍ ഡി.എം.കെ. വിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →