പിതാവിന്റെ വാദത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മകൾ അഹാന

ഞാൻ ബിജെപി പ്രവർത്തകൻ ആയതുകൊണ്ടാണ് തന്റെ മകളെ സിനിമയിൽനിന്ന് ഒഴിവാക്കിയതെന്ന് ആരോപണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മകൾ അഹാന രംഗത്തെത്തിയിരിക്കുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സ്റ്റോറി യിലൂടെയാണ് നടനും പിതാവുമായ കൃഷ്ണകുമാറിന്റ ആരോപണങ്ങൾക്കെതിരെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള അഹാനയുടെ വെളിപ്പെടുത്തൽ.

പൃഥ്വിരാജ് നായകനായ ഭ്രമം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് അഹാനയുടെ ഈ പ്രതികരണം. എൻറെ ചിത്രങ്ങൾ വെച്ച് അനാവശ്യമായ ഇത്തരം വാർത്തകൾ വരുന്നത് കാണുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട് എന്നും അത് കൊണ്ട് ദയവുചെയ്ത് തള്ളിക്കളയുക എന്നും വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്നെ വച്ച് വാർത്ത ആക്കരുത് എന്നും ആ പ്രൊജക്ടുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം പ്രൊഫഷന്റെ ഭാഗമാണ് എന്നുമാണ് അഹാനയുടെ വെളിപ്പെടുത്തൽ . ഇതിന്റെ പേരിൽ കുറച്ചു പേർ പൃഥ്വിരാജിനെ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ എന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത് എന്നും അഹാന പറഞ്ഞു. അഹാനയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ല എന്ന് നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →