നവാഗതനായ കതിരവേൽ സംവിധാനം ചെയ്തു ശശികുമാർ നായകനാവുന്ന രാജവംശം ചിത്രത്തിൻറെ സെൻസറിങ് പൂർത്തിയായപ്പോൾ ക്ലീൻ U സർട്ടിഫിക്കറ്റാണ്ചിത്രത്തിന് ലഭിച്ചത്. തമിഴ് സംവിധായകൻ സുന്ദർ സി യുടെ ശിഷ്യനാണ് കതിരവേൽ .
കുടുംബ ബന്ധത്തിൻറെ കഥ പറയുന്ന ഈ ചിത്രത്തിൽ നിക്കി ആണ് നായിക. രാധാ രവി, രാജ് കപൂർ, വിജയകുമാർ , സതീഷ് , മനോബാല, യോഗി ബാബു, സിംഗാംപുലി, നമോനാരായണൻ , ചാംസ്, നിരോഷ തുടങ്ങി നിരവധി പേരാണ് മറ്റു താരങ്ങൾ . രാജവംശം ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സാം സിഎസ് ആണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

