അഹമ്മദാബാദ്: ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ എട്ടാം തവണ പൂജ്യത്തിന് പുറത്തായി കോഹ്ലി. ബെന്‍ സ്റ്റോക്ക്സിന്റെ ഷോര്‍ട്ട് പിച്ച് പന്തിലാണ് കോഹ്ലി പുറത്തായത്.2014ലെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ കോലി രണ്ടു തവണ പൂജ്യത്തിന് പുറത്താകുന്നതും ഇതാദ്യമായാണ്. നേരത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണ് ഇത്തരത്തില്‍ എട്ടു തവണ ഡക്കായിട്ടുള്ളത്.
നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം എട്ടു പന്തുകള്‍ മാത്രം നേരിട്ട് അക്കൗണ്ട് തുറക്കും മുമ്പാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്.
എട്ടു തവണ ഡക്കായി കോഹ്ലി: നാണക്കേടിന്റെ റെക്കോര്‍ഡ്
