ഡെസ്‌ക് ടോപ്പ് കോളിങും മാഞ്ഞ് പോവുന്ന ചിത്രങ്ങളും: പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പരസ്പരം കാണാന്‍ വീഡിയോ കോള്‍ സേവനങ്ങളെ ആശ്രയിക്കുകയാണ് ജനം. ഈ സമയം ഉപയോഗപ്പെടുത്തിയിരിക്കുകയാണ് വാട്‌സ് അപ്പും. സുരക്ഷിതമായ ഡെസ്‌ക് ടോപ്പ് കോളിങിനും വിഡീയോ കോളിങിനുമുള്ള സംവിധാനമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫോട്ടോ അയച്ച ശേഷം അത് ലഭിക്കുന്ന വ്യക്തി കണ്ട് കഴിഞ്ഞാല്‍ തനിയെ ഫോട്ടോ മാഞ്ഞുപോകുന്ന ഫീച്ചറും ഇതിന്റെ ഭാഗമാണ്. നേരത്തെ വാട്സ് ആപ്പില്‍ ഉണ്ടായിരുന്ന ഡിസപ്പിയറിങ് മെസേജിന്റെ ചുവട് പിടിച്ചാണ് പുതിയ ഫീച്ചര്‍. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

ഫോട്ടോ അയക്കുമ്പോള്‍ ക്യാപ്ഷന്‍ എഴുതേണ്ടതിന് അടുത്തുള്ള ക്ലോക്ക് ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ഇതോടെ അയക്കുന്ന ചിത്രം ലഭിച്ചവര്‍ക്ക് അത് കണ്ട ഉടനെ മാഞ്ഞുപോകും. ഫോണില്‍ സേവ് ആകുകയുമില്ല. പുതിയ വാട്സാപ്പ് അപ്ഡേഷനില്‍ ഇത് എല്ലാവര്‍ക്കും ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സ്വകാര്യതാ നയത്തെ തുടര്‍ന്ന് ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടയിലാണ് പുതിയ ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്തെത്തിയിരിക്കുന്നതും. നിലവില്‍ ബീറ്റ വേര്‍ഷനില്‍ മാത്രമാണ് അപ്ഡേറ്റ് വന്നിട്ടുള്ളു. അധികം വൈകാതെ അപ്ഡേറ്റ് ബാക്കിയുള്ള ഉപഭോക്തക്കള്‍ക്കും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പ് കോള്‍ വിളിക്കുമ്പോള്‍ എല്ലാവരുടേയും ആപ്പ് അപ്ഡേറ്റായി പുതിയ വേര്‍ഷനിലാണെങ്കില്‍ മാത്രമേ ഇത്തരം വീഡിയോ കോള്‍ വിളിക്കാന്‍ സാധക്കുകയുള്ളു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →