യു.എസ്. സൈനിക താവളത്തിനുനേരേയുണ്ടായ ആക്രമണം: സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന മാര്‍പാപ്പ, 5/03/21 വെള്ളിയാഴ്ച ഇറാഖിലെത്തും

റോം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ഇറാഖിലെത്തും. ഇറാഖിലെ യു.എസ്. സൈനിക താവളത്തിനുനേരേയുണ്ടായ ആക്രമണത്തിന്റെ പേരില്‍ സന്ദര്‍ശനം മാറ്റിവയ്ക്കില്ലെന്നു മാര്‍പാപ്പ വ്യക്തമാക്കി. ആദ്യമായാണു ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. വര്‍ഷങ്ങളായി ഐ.എസ്. അടക്കമുള്ള സംഘടനകളുടെ അടിച്ചമര്‍ത്തല്‍ നേരിടുന്ന രാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു മാര്‍പാപ്പയുടെ സന്ദര്‍ശനം. അവസാനനിമിഷം സന്ദര്‍ശനം മാറ്റി ”ഒരുപാടു കഷ്ടപ്പെട്ട ജനങ്ങളെ” നിരാശപ്പെടുത്താന്‍ ആഗഹിക്കുന്നില്ലെന്നു മാര്‍പാപ്പ പറഞ്ഞു. തനിക്കുവേണ്ടിയും യാത്രയുടെ ഫലപ്രാപ്തിക്കുവേണ്ടിയും പ്രാര്‍ഥിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. 2010 ല്‍ ഭീകരാക്രമണം നടന്ന ബാഗ്ദാദിലെ അവര്‍ ലേഡി ഓഫ് സാല്‍വേഷന്‍ ചര്‍ച്ച് മാര്‍പാപ്പ സന്ദര്‍ശിക്കും. ശനിയാഴ്ച ഗ്രാന്‍ഡ് ആയത്തുള്ള അലി സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. 1999 ല്‍ ഇറാഖ് സന്ദര്‍ശനത്തിനു പദ്ധതിയിട്ടിരുന്ന പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം കൂടിയാണു സന്ദര്‍ശനമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →