തിരിച്ചടിച്ച് ഇറാന്‍: യു.എസ് വ്യോമതാവളത്തിനു നേരെ റോക്കറ്റ് ആക്രമണം, ഒരു മരണം

ബാഗ്ദാദ്: ഇറാഖില്‍ യു.എസ്. വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി. ഇറാഖിലെ യു.എസ്. വ്യോമതാവളത്തിനു സമീപമുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ നാട്ടുകാരനായ കരാറുകാരന്‍ കൊല്ലപ്പെട്ടു. അതേസമയം, കരാറുകാരന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് അമേരിക്ക പറഞ്ഞിട്ടുള്ളത്. 3/03/21 ബുധനാഴ്ച പ്രാദേശികസമയം രാവിലെ 7.20-നു യു.എസ്. വ്യോമതാവളത്തില്‍ 10 റോക്കറ്റുകള്‍ പതിച്ചതായി സഖ്യസേനാവക്താവ് കേണല്‍ വെയ്ന്‍ മറോട്ടോ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വ്യോമതാവളം ആക്രമിച്ചതിന്റെ ഉത്തരവാദിത്വം ഇറാന്‍ ഏറ്റെടുത്തു. ഇറാന്‍ നിര്‍മിത അരാഷ് മോഡല്‍ റോക്കറ്റുകളാണു വ്യോമതാവളത്തില്‍ പതിച്ചതെന്നു സഖ്യസേനയും സ്ഥിരീകരിച്ചു. എന്നാല്‍, ആളപായം സമ്മതിച്ചിട്ടില്ല. ഐ.എസ്. താവളങ്ങള്‍ക്കുനേരേ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരമുള്ള ആദ്യവ്യോമാക്രമണം ദിവസങ്ങള്‍ക്കു മുമ്പ് നടന്നിരുന്നു. ആക്രമണത്തില്‍ 22 ഭീകരര്‍ കൊല്ലപ്പെട്ടു. അതിനു പിന്നാലെയാണു യു.എസ്. വ്യോമതാവളം ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടി.മൂന്നാഴ്ചയ്ക്കിടെ ഇറാഖിലെ പാശ്ചാത്യസ്ഥാപനങ്ങള്‍ക്കു നേരേയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്.

Share
അഭിപ്രായം എഴുതാം