റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

March 1, 2021 - 9:18 am

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നാണ് 01/03/21 തിങ്കളാഴ്ച നരേന്ദ്ര മോദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

കൊവിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും എത്ര വേഗതയിലാണ് പ്രവര്‍ത്തിച്ചതെന്നത് ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. കൊവിഡ് മുക്തമായ ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവാക്സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *