ബംഗാളില്‍ ബി.ജെ.പിയുടെ പരിബര്‍ത്തന്‍ യാത്രയ്ക്കിടെ നേതാക്കള്‍ക്ക് നേരെ ചെരിപ്പേറ്

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിയുടെ പരിബര്‍ത്തന്‍ യാത്രയ്ക്കിടെ നേതാക്കള്‍ക്ക് നേരെ ചെരിപ്പേറ്. തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ മുകുള്‍ റോയ്, അര്‍ജുന്‍ സിംഗ്, സുവേന്തു അധികാരി, രജിബ് ബാനര്‍ജി എന്നിവര്‍ക്ക് നേരെയാണ് 24/02/21 ബുധനാഴ്ച ചെരിപ്പേറുണ്ടായത്.

അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം പ്രചരണ പ്രവര്‍ത്തനങ്ങളുമായി കൊല്‍ക്കത്തയിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →