റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരീക്ഷപ്പേടിയകറ്റാൻ പ്രചോദന ക്ലാസ്; ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിൽ തുടക്കം

February 23, 2021 - 7:52 pm

ആലപ്പുഴ: ഭയം കൂടാതെ പരീക്ഷയെഴുതാനും തുടർപഠനത്തിന്റെ സാധ്യതകൾ പരിചയപ്പെടാനും കഴിയുന്ന മോട്ടിവേഷൻ ക്ലാസുകൾക്ക് ജില്ലയിൽ തുടക്കം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള 47 സ്‌കൂളുകളിലാണ് ക്ലാസുകൾ നടക്കുക.
പത്താം ക്ലാസിലെയും ഹയർ സെക്കൻഡറിയിലെയും വിദ്യാർഥികൾക്കാണ് ക്ലാസ് നൽകുക. രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും കൗൺസലിംഗും നൽകുന്നുണ്ട്. 

ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരി ഗവർമെന്റ് ഹൈസ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. ഭയം കൂടാതെ പരീക്ഷ എഴുതി മികച്ച വിജയം നേടാൻ എല്ലാ കുട്ടികളെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തുന്നത് കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നതിന് തുല്യമാണ്. ആവശ്യപ്പെടുന്ന മറ്റ് സ്‌കൂളുകളിലും ക്ലാസുകൾ നടത്താൻ ജില്ലാ പഞ്ചായത്ത് സന്നദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.എസ് ഷാജി, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസർ എൽ. ഷീബ, ഗ്രാമ പഞ്ചായത്തംഗം നവാസ്, പ്രധാന അധ്യാപിക സുജാത ടീച്ചർ, പിടിഎ പ്രസിഡന്റ് സി.എച്ച്. റഷീദ്, കൗൺസിലർമാരായ ശ്രീഷ്മ ഹർഷൻ, നിഷനായർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സൺ സുബ്രഹ്‌മണ്യ അയ്യർ മോട്ടിവേഷൻ ക്ലാസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *