കേരളത്തിൽ ഉദ്യോഗസ്ഥ ഭരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലേത് ഉദ്യോഗസ്ഥ ഭരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി കെ ജോസും മനോജ് എബ്രഹാമും ആണോ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പിൻവാതിൽ നിയമനങ്ങൾക്കെതിരായ യൂത്ത് കോൺഗ്രസ് സമരപ്പന്തൽ സന്ദർശിച്ച ശേഷം ഞായറാഴ്ച(21/02/21) മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

സമരക്കാരോട് മുഖ്യമന്ത്രിയോ മന്ത്രിമാരോ ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ചര്‍ച്ച നടത്താതിരിക്കുന്നത് ഏകാധിപത്യമാണ് , മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കാതിരിക്കാന്‍ കാരണം. സമരം അവസാനിപ്പിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാടെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സമരം തുടരുന്ന ഉദ്യോഗാര്‍ത്ഥികളെ ഞായറാഴ്ചയും ഉദ്യോഗസ്ഥര്‍ കണ്ടേക്കും. സമരം സമാധാനപരമാവണം എന്ന വ്യവസ്ഥ ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →