നിങ്ങളുടെ ഈ സ്നേഹത്തിന് എൻറെ ആത്മാർത്ഥമായ നന്ദി…ദൃശ്യം 2 വിനോടുള്ള പ്രേക്ഷകരുടെ പ്രതികരണത്തിൽ നന്ദി അറിയിച്ചു നടൻ മോഹൻലാൽ

കൊച്ചി: ലോകമാകമാനമുള്ള പ്രേക്ഷകർക്ക് ചിത്രം കാണാനും ആസ്വദിക്കാനും അവസരമൊരുക്കി ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ദൃശ്യം 2 നോടുള്ള പ്രേക്ഷകരുടെ പ്രതികരണത്തിൽ നന്ദി അറിയിച്ചു നടൻ മോഹൻലാൽ . ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിക്കുന്നു എന്നും ആഹ്ളാദത്താൽ വീർപ്പുമുട്ടിക്കുന്നു എന്നും മോഹൻലാൽ തന്റെ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രേക്ഷകരെ അറിയിച്ചു.

മോഹൻലാലിൻറെ കുറിപ്പ് ഇങ്ങനെ,

ദൃശ്യം 2 വിന് ലഭിച്ച ഗംഭീര പ്രതികരണം എന്നെ അത്യധികം ആഹ്ളാദിപ്പിക്കുകയും സന്തോഷത്താൽ വീർപ്പുമുട്ടിക്കുകയും ചെയ്യുന്നു. നിങ്ങളിൽ ഒരുപാട് പേർ ഈ ചിത്രം കണ്ടുവെന്നതും തുടർന്ന് മെസ്സേജുകളി ലൂടെയും ഫോൺ കോളുകളും ഉള്ള നിങ്ങളുടെ അഭിനന്ദനങ്ങൾ അറിയിച്ചു എന്നുള്ളതും എന്നെ ആഴത്തിൽ സ്പർശിക്കുന്നു . ലോകമെങ്ങുമുള്ള സിനിമാപ്രേമികൾ നല്ല സിനിമയെ പ്രശംസിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് എന്നതിന് തെളിവാണ് ദൃശ്യം 2 ന്റെ വിജയം. പൊതുജനത്തിന്റ സ്നേഹവും പിന്തുണയുമാണ് കൂടുതൽ മികവു നേടാൻ ഞങ്ങളെ നിരന്തരം പ്രചോദിപ്പിക്കുന്നത്. നിങ്ങളുടെ ഈ സ്നേഹവർഷത്തിന് എൻറെ ആത്മാർത്ഥമായ നന്ദി. ദൃശ്യം 2 ടീമിലുള്ള എല്ലാവരേയും എൻറെ കൃതജ്ഞതയോടെ ഉള്ള നന്ദി അറിയിക്കുകയും ചെയ്യുന്നു. ലോകമെങ്ങുമുള്ള ആളുകളിലേക്ക് ഈ സിനിമ എത്തിക്കുകയും അവർക്ക് അത് ആസ്വദിക്കാൻ അവസരമൊരുക്കുകയും ചെയ്ത ആമസോൺ പ്രൈംമിനു ഞാൻ നന്ദി അറിയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →