ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരിയെന്ന ബഹുമതി നേടിയ കര്‍ണാടക സ്വദേശിനി രശ്മി സാമന്ത് സ്ഥാനമേല്‍ക്കുന്നതിനു മുമ്പേ രാജിവച്ചു.വംശീയ വിദ്വേഷം സൃഷ്ടിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ പഴയ പോസ്റ്റുകളാണ് രശ്മിയ്ക്ക് പണി കൊടുത്തത്.ഓക്സ്ഫഡ് സര്‍വകലാശാലയ്ക്കു കീഴിലെ ലിനേക്കര്‍ കോളജില്‍ എം.എസ്സി. വിദ്യാര്‍ഥിനിയായ രശ്മി, 2017ല്‍ ജര്‍മനിയിലെ ബെര്‍ലിന്‍ ഹോളോകോസ്റ്റ് സ്മാരകം സന്ദര്‍ശിച്ച വേളയിലും പിന്നീട് ഭിന്ന ലൈംഗികാഭിരുചിയുള്ളവരെക്കുറിച്ചും എഴുതിയ പോസ്റ്റുകളാണു വിവാദത്തിനിടയാക്കിയത്.ഏതാനും ദിവസം മുമ്പ് വിദ്യാര്‍ഥി പ്രസിദ്ധീകരണമായ ഷെര്‍വെലിലൂടെ രശ്മി മാപ്പുചോദിച്ചിരുന്നു.തെറ്റുകുറ്റങ്ങള്‍ തിരിച്ചറിയുന്നു. ദയവുചെയ്ത് എന്റെ ക്ഷമാപണം സ്വീകരിക്കുക. നിങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ എനിക്ക് ഒരു അവസരം കൂടി തരിക എന്ന അഭ്യര്‍ഥനയ്ക്കും വിവാദം തണുപ്പിക്കാനായില്ല.തുടര്‍ന്നാണ് ഫെയ്സ്ബുക്കിലൂടെയും ഓക്സ്ഫഡ് സ്റ്റുഡന്റ് എന്ന മാധ്യമം വഴിയും രാജിക്കാര്യം അറിയിച്ചത്.
വംശീയ വിദ്വേഷ പോസ്റ്റുകളില്‍ ക്ഷമ ചോദിച്ചിട്ടും വിവാദം തണുത്തില്ല: ഓക്സ്ഫഡ് യൂണി. പ്രസിഡന്റ് സ്ഥാനം രാജി വച്ച് രശ്മി സാമന്ത്
