സൗഹൃദ വാഹന പരിശോധനയും ബോധവത്ക്കരണ ക്ലാസും

ആലപ്പുഴ: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് ജില്ലാ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ചെങ്ങന്നൂര്‍ താലൂക്ക് സ്‌ക്വാഡ് ബുധനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വോളന്റിയേഴ്‌സിന് റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തി. 36 വര്‍ഷത്തെ അപകടരഹിത ഡ്രൈവിങ്ങിന് ബുധനൂര്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ മുതിര്‍ന്ന ഡ്രൈവര്‍ കെ.ജി രാധാകൃഷ്ണന്‍ നായരെ ആദരിച്ചു. തുടര്‍ന്ന് എന്‍.എസ്.എസ്. വോളന്റിയര്‍മാരുമായി ചേര്‍ന്ന്  സൗഹൃദ വാഹന പരിശോധന നടത്തി. പരിശോധനയില്‍ നിയമങ്ങള്‍ പാലിച്ചവര്‍ക്ക് മിഠായി വിതരണം ചെയ്തു. നിയമങ്ങള്‍ പാലിക്കാതെ വന്നവര്‍ക്ക് കുട്ടികള്‍ റോഡ് സുരക്ഷയുടെ ആവശ്യകത ബോധ്യപ്പെടുത്തി, സുരക്ഷ ലഘുലേഖകള്‍ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എം.വി.ഐ കെ. ദിലീപ് കുമാര്‍ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസെടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുധീര്‍, എ.എം.വി.ഐമാരായ വി. വിനീത്, പി.എസ്. ജിതിന്‍, ചന്തു എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →