ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ എണ്ണ-വാതക മേഖലയിലെ പ്രധാന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 17/02/21 ബുധനാഴ്ച തുടക്കമിടും. വൈകിട്ട് 4.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് രാമനാഥപുരം – തൂത്തുക്കുടി പ്രകൃതി വാതക പൈപ്പ്ലൈന്, മണലിയിലെ ചെന്നൈ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിലെ ഗ്യാസോലിന്‍ ഡീസല്‍ഫറൈസേഷന്‍ യൂണിറ്റ് എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിനായി സമര്‍പ്പിക്കുക. നാഗപട്ടണത്ത് കാവേരി ബേസിന് റിഫൈനറിയുടെ ശിലാസ്ഥാപനവും നടത്തും. ഗണ്യമായ സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ക്ക് കാരണമാവുകയും ഊര്‍ജ്ജ ആത്മനിര്‍ഭരതയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ഉത്തേജനം നല്‍കുകയും ചെയ്യുന്ന പദ്ധതികളായിരിക്കും ഇവയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഗവര്‍ണറും തമിഴ്നാട് മുഖ്യമന്ത്രിയും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും. ഒഎന്‍ജിസിയുടെ എണ്ണപ്പാടങ്ങളില്‍ നിന്നുള്ള വാതകം ഉപയോഗപ്പെടുത്താനും വ്യവസായങ്ങള്‍ക്കും മറ്റ് വാണിജ്യ ഉപഭോക്താക്കള്‍ക്കും പ്രകൃതിവാതകം അസംസ്കൃത വസ്തുവായി നല്‍കാനും സഹായിക്കുന്നതാണ് എന്നോര്-തിരുവള്ളൂര്‍- ബെംഗളൂരു- പുതുച്ചേരി- നാഗപട്ടണം- മധുര- തൂത്തുക്കുടി പ്രകൃതി വാതക പൈപ്പ്ലൈന് ഉള്‍പ്പെടുന്ന രാമനാഥപുരം – തൂത്തുക്കുടി ഭാഗം യുണിറ്റ്.
മണലിയിലെ ചെന്നൈ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിലെ (സിപിസിഎല്‍) ഗ്യാസോലിന്‍ ഡീസല്‍ഫറൈസേഷന്‍ യൂണിറ്റ് ഏകദേശം 500 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. ഇത് സള്‍ഫര്‍ കുറഞ്ഞ (8 പിപിഎമ്മില്‍ താഴെ) പരിസ്ഥിതി സൌഹൃദ ഗ്യാസോലിന്‍ ഉത്പാദിപ്പിക്കും, പുറംതള്ളല്‍ കുറയ്ക്കാനും ശുദ്ധമായ അന്തരീക്ഷത്തിലേക്ക് സംഭാവന ചെയ്യാനും പദ്ധതി സഹായിക്കും.
നാഗപട്ടണത്ത് സ്ഥാപിക്കുന്ന കാവേരി ബേസിന് റിഫൈനറിക്ക് പ്രതിവര്‍ഷം 9 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുണ്ടാകും. ഐഒസിഎല്ലിന്റെയും സിപിസിഎല്ലിന്റെയും സംയുക്ത സംരംഭത്തിലൂടെ ഇത് സ്ഥാപിക്കും. 31,500 കോടി ചെലവു വരുന്നതാണ് പദ്ധതി. ഇത് മോട്ടോര്‍ സ്പിരിറ്റ്, ബിഎസ്-ആറ് മാനദണ്ഡത്തിന് അനുസൃതമായ ഡീസല്‍, പോളിപ്രൊപ്പൈലീന്‍ എന്നിവ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി നിര്‍മ്മിക്കും

