പാലിയേക്കര ടോള്‍പ്ലാസയില്‍ ഫാസ്‌ടാഗില്ലാത്ത വാഹനങ്ങളുടെ നീണ്ട നിര

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസ ഉള്‍പ്പടെ രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ഫാസ്‌ ടാഗ്‌ സംവിധാനം നിലവില്‍ വന്നു. അതോടെ ഫാസ്‌ടാഗ്‌ ഇല്ലാത്ത വാഹനങ്ങളുടെ നീണ്ട നിരയാണ്‌ ടോള്‍പ്ലാസകളില്‍. ഫാസ്‌ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന്‌ ഇരട്ടിതുകയാണ്‌ ഈടാക്കുന്നത്‌.

ഫാസ്‌ ടാഗ്‌ സംവിധാനത്തിലേക്ക്‌ മാറിയതോടെ പാലിയേക്കരയിലെ 12 ട്രാക്കുകളിലും പണം നല്‍കാനാവില്ല. ഫാസ്‌ ടാഗ്‌ ഇല്ലാത്തവര്‍ക്കായി പ്രത്യേക ഗേറ്റില്ല. . ഫാസ്‌ ടാഗ്‌ ഗെയിറ്റിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുകയാണ്‌ ഈടാക്കുന്നത്‌. അതായത്‌ ഇരുവശത്തേക്കുമുളള യാത്രക്ക്‌ ഫാസ്‌ ടാഗ്‌ ഉളളവര്‍ക്ക്‌ 105 രൂപയാണെങ്കില്‍ ഫാസ്‌ ടാഗ്‌ ഇല്ലാത്തവര്‍ക്ക 210 രൂപ നല്‍കണം.

നാലോ അതിലധികമോ ചക്രമുളള വാഹനങ്ങള്‍ നിര്‍ബ്ബന്ധമായും ടോള്‍ അടക്കേണ്ടതാണ്‌ ചരക്കുവാഹനങ്ങള്‍ക്കും നിബന്ധന ബാധകമാണ്‌ . ഫാസ്റ്റാഡ്‌ വാലറ്റില്‍ മിനിമം തുക സൂക്ഷിക്കണമെന്ന നിബന്ധന നെഗറ്റീവ്‌ ബാലന്‍സ്‌ ഇല്ലാത്ത ആര്‍ക്കും ടോള്‍പ്ലാസ കടന്നുപോകാനാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →