മുണ്ടക്കയം: കുടുംബ വഴക്ക് ഒത്തുതീര്‍ക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ മുണ്ടക്കയം സിഐയും ഇടനിലക്കാരനായ യുാവും വിജിലന്‍സിന്റെ പിടിയിലായി. മുണ്ടക്കെം സിഐ വി ഷിബുകുമാറും ഇടനിലക്കാരനായി പ്രര്ത്തിച്ച മുണ്ടക്കയം ചെളിക്കുഴി സ്വദേശി സുധീപുമാണ് വിജിലന്‍സിന്റെ പിടിയിലായത്. സിഐയുടെ ക്വാര്‍ട്ടേഴ്സില്‍ വച്ച് ഫെബ്രുവരി 15 തിങ്കളാ്ച രാത്രി 7.30ന് ആണ് വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
ഇളങ്കാട് വയലില്‍ ജസ്റ്റിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് വര്‍ക്കി നല്കിയ മൊഴിയെ തുടര്‍ന്ന് എടുത്ത കേസ് ഒത്തുതീര്‍ക്കാന്‍ ജസ്റ്റിനോട് സിഐ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യഘട്ടമായി 50,000രൂപ നല്‍കിയപ്പോഴായിരുന്നു അറസ്റ്റ് .ഡിസംബറില്‍ ഉണ്ടായ സംഭവത്തില്‍ 60 ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ജസ്റ്റിിന് ജോര്‍ജ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്ന സമയം ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം നല്‍കിയത്. ഇതേ കതുടര്ന്ന് എല്ലാ ദിവസവും സ്റ്റേഷനില്‍ വിളിപ്പിച്ച് സിഐ ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്ന് ജസ്റ്റിന് പറഞ്ഞു. ഇതിനിടയില്‍ ജസ്റ്റിന്റെ മാതാവിനെ പിതാവ് മുറിയില്‍ പൂട്ടിയിട്ട സംഭവമുണ്ടായി.
സിഐക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്നും വിജിലന്‍സ് എസ്പി വിനോദ് കുമാര്‍ പറഞ്ഞു. 2014ല്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കഴക്കൂട്ടത്തുവച്ച അറസ്റ്റിലാവുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്.ഈ കേസില്‍ സ്പെന്‍ഷനിലായിരുന്ന സിഐയെ മുണ്ടക്കയത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് അറിയി്ച്ചു.

