വെടിവയ്പു കേസിലെ പ്രധാന പ്രതിയായ സി പി എം നേതാവ് ബിജെപിയിൽ

കൊൽക്കത്ത: മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളും ഒരു സി.പി.ഐ-എം പാർട്ടി പ്രവർത്തകനും കൊല്ലപ്പെട്ട വെടിവയ്പ്പ് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ സി പി എം പ്രദേശിക നേതാവ് ബിജെപിയിൽ ചേർന്നു. സി.പി.ഐ-എം നേതൃത്വത്തിലുള്ള പഞ്ചായത്ത് സമിതി അംഗം കൂടിയായ ജാക്കിർ ആണ് ബിജെപിയിൽ ചേർന്നത്. 2018-ൽ താരാബീരിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്നതിനിടെ ഒബ്ഡെ ഗ്രാമത്തിൽ നടന്ന വെടിവയ്പ്പ് കേസിലാണ് ജാക്കിർ പ്രതിയായിരുന്നത്.

കളങ്ക രഹിതരായവർക്ക് പാർടിയിൽ ചേരാമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും എംപിയുമായ അർജുൻ സിങ് ശനിയാഴ്ച (13/02/21) പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജാക്കിർ അർജുൻ സിങ്ങുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ സി.പി.ഐ-എമ്മിന്റെ പ്രധാന സംഘാടകനായിരുന്നു ജാക്കിർ. ജാക്കിർ ബി.ജെ.പിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചതായും പാർട്ടി അദ്ദേഹത്തെ സ്വീകരിക്കുമെന്നും സിംഗ് ശനിയാഴ്ച അറിയിച്ചു. കുറച്ചുനാൾ മുമ്പ് മാത്രമാണ് ജാക്കിർ ജയിലിൽ നിന്ന് മോചിതനായത്. മോചിതനായ ശേഷം അദ്ദേഹം അർജുൻ സിങ്ങുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നാണ് റിപ്പോർട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →