കോവിഡ് ലക്ഷണങ്ങൾക്ക് വൈറ്റമിൻ സി , സിങ്ക് മരുന്നുകൾ പരിഹാരമല്ലെന്ന് പഠനം

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച രോഗികളില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ക്ക് വൈറ്റമിന്‍ സി,​ സിങ്ക് തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് പഠനം. ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്താലാണ് വിഷയം അറിയിച്ചത്. വൈറസ് ബാധിച്ച 214 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കാര്യമായ വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് രോഗികള്‍ സ്വീകരിക്കുന്ന സിങ്ക് ഗ്ലൂക്കോണേറ്റ്,​ അസ്കോര്‍ബിക് ആസിഡ് എന്നിവ സാധാരണയായി ലഭ്യമാണ്. പോളിമോര്‍ഫോണ്‍ ന്യൂക്ലിയര്‍ സെല്ലുകളുടെ അണുബാധയ്ക്കെതിരെയുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനാണ് സിങ്ക് ഉപയോഗിക്കുന്നത്. വൈറ്റമിന്‍ സി അല്ലെങ്കില്‍ അസ്കോര്‍ബിക് ആസിഡ് ഒരു ആന്റിഓക്സിഡന്റാണ്.
ഇത് രോഗപ്രതിരോധത്തിനുമാണ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന അളവിലുള്ള അസ്കോര്‍ബിക് ആസിഡും സിങ്ക് ഗ്ലൂക്കോണേറ്രും ജലദോഷത്തിന്റെ ലക്ഷണങ്ങളുടെ കാലാവധി കുറയ്ക്കുകയും രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യും. എന്നാല്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് സിങ്ക് ഗ്ലൂക്കേണേറ്റ്,​ അസ്കോര്‍ബിക് ആസിഡ് എന്നിവയ്ക്ക് കഴിയുന്നില്ലെന്നാണ് പഠനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →