നിലമ്പൂര്‍: ആഢ്യന്‍പാറ ആനക്കുളം ഭാഗത്ത് റബര്‍ തോട്ടത്തിലുണ്ടായ തീപപിടുത്തത്തില്‍ എട്ടേക്കറോളം സ്ഥലത്തെ റബര്‍തൈകള്‍ കത്തി നശിച്ചു. വണ്ടൂര്‍ ചെറുകോട് സ്വദേശി ഇബ്രീഹിമിന്‍രെ ഉടമസ്ഥതയിലുളള തോട്ടമാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചക്ക 12.30 ഓടെയാണ് തീ പടരാന്‍ ആരംബിച്ചത്. നിലമ്പൂരില്‍ നിന്നെത്തി. അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഫയര്‍ ബീറ്റുുകള്‍ ഉപയോഗിച്ച തീകെടുത്തി.
തീ അണക്കുന്നതിനിടെ ചൂടും പുകയയുമേറ്റ് അവശനിലയിലായ തോട്ടം ജീവനക്കാരന്‍ അസം സ്വദേശി അക്‌സദ്(25)നെ അഗ്നിരക്ഷാസേന പ്രഥമിക ശുശ്രൂഷ നല്‍കി. ആശുപത്രിയിലെത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഒകെ അശോകന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇഎം ഷിന്റു, വി.സുദീഷ് കെപിഅമിറുുദ്ദീന്‍,വി.സലീം, ടികെ നിഷാന്ത്, എ.ശ്രീരാജ, എം നിസാമുദ്ദീന്‍,എസ് സനന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

