ബൈക്കുകള്‍ കൂട്ടിയിടച്ച് അപകടം, യുവ പോലീസുകാരന് ദാരുണാന്ത്യം

ചാലക്കുടി: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവ പോലീസുകാരന്‍ മരിച്ചു. പേരാമംഗലം സ്‌റ്റേഷനിലെ സിപിഒ മരുതൂര്‍വട്ടം കുന്നേല്‍ വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ വിനോദ് (38) ആണ് മരിച്ചത്. ദേശീയപതയില്‍ കൊരട്ടിയില്‍ പൊങ്ങത്തുവച്ച് 12.02.2021 വെളളിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം.

വിനോദ് ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിച്ച് മറിഞ്ഞു വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ വിനോദിനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമംഗലത്തുനിന്നും സ്വന്തം നാടായ എറണാകുളത്തേക്ക മാറ്റം കിട്ടിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോവുകയായിരുന്നു വിനോദ്. കൊരട്ടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സുജമോള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →