അണ്ണ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തി. പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ചു നടൻ കാർത്തി

ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താര കുടുംബത്തിലെ സഹോദരങ്ങളാണ് സൂര്യയും കാർത്തിയും. സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ഈ സഹോദര താരങ്ങൾ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കോവിഡ് ചികിത്സയിലായിരുന്ന നടൻ സൂര്യ തിരികെ വീട്ടിലെത്തിയ സന്തോഷവാർത്ത സോഷ്യൽ മീഡിയ പേജിലൂടെ നടൻ കാർത്തി പങ്കുവെച്ചിരിക്കുന്നു.

അണ്ണ സുരക്ഷിതമായി തന്നെ വീട്ടിൽ തിരിച്ചെത്തി. വരുന്ന കുറച്ചു ദിവസങ്ങളിൽ അദ്ദേഹം ഹോം കോറന്റയിനിൽ ആയിരിക്കും. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. കാർത്തിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആയി. ആശംസകളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം സൂര്യ തന്നെയാണ് തൻറെ ആരാധകരുമായി പങ്കുവെച്ചിരുന്നത്. വെട്രിമാരൻ ചിത്രം വടിവാസലിന്റെ ലൊക്കേഷനിൽ വച്ചാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. സുധാകര സംവിധാനം ചെയ്ത സുരറൈ പോട്റ് ആണ് അവസാനമായി ഇറങ്ങിയ സൂര്യ ചിത്രം . മലയാളി നടി അപർണ്ണ ബാല മുരളി നായികയായ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →