അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ ടോയ്‌ലറ്റ്‌ സീറ്റ്‌ ലേലത്തില്‍ പോയി, വില ഏകദേശം 13 ലക്ഷം രൂപ

ന്യുയോർക്ക്: ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ ടോയ്‌ലറ്റ്‌ സീറ്റ്‌ ലേലത്തില്‍ പോയി. ഹിറ്റ്‌ലറുടെ അവധിക്കാല വസതിയിലെ സ്വകാര്യ ശുചിമുറിയിലെ ടോയ്‌ലറ്റ്‌ സീറ്റാണ്‌ അമേരിക്കയിലെ അലക്‌സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്‌ഷന്‍സാണ്‌ ലേലത്തില്‍ വെച്ചത്‌. ഫെബ്രുവരി എട്ടിനായിരുന്നു ലേലം. 13 ലക്ഷം രൂപയാണ് ടോയ്‌ലറ്റ്‌ സീറ്റിന്‌ ലഭിച്ചത്‌.

റഗനാള്‍ഡ്‌ ബോര്‍ച്ച്‌ എന്ന അമേരിക്കന്‍ സൈനികനാണ്‌ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ടോയ്‌ലറ്റ്‌ സീറ്റ്‌ എടുത്തുകൊണ്ടു വന്നത്‌. ഹിറ്റ്‌ലറെ വധിക്കാനായി ജര്‍മനിയിലെത്തിയ ഫ്രഞ്ച്‌ – അമേരിക്കന്‍ സംയുക്ത സൈനിക സംഘത്തിലെ അംഗമായിരുന്നു ബോര്‍ച്ച്‌. സംയുക്ത സേനയുടെ ആക്രമണത്തില്‍ ഹിറ്റ്‌ലറുടെ ഹോളിഡേ ഹോം പൂര്‍ണമായി നശിച്ചു.

ഹിറ്റ്‌ലറുടെ തകര്‍ന്ന ഹോളിഡേ ഹോമില്‍ നിന്നും ആവശ്യമുളളതെല്ലാം എടുത്തുകൊളളാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സൈനികര്‍ക്ക്‌ നിര്‍ദേശം നല്‍കി. തുടര്‍ന്ന്‌ ഹിറ്റ്‌ലറുടെ ടോയ്‌ലറ്റ്‌ സീറ്റ്‌ ബോര്‍ട്ട്‌ എടുക്കുകയായിരുന്നു.

അമേരിക്കയില്‍ എത്തിയ ടോയ്‌ലറ്റ്‌ സീറ്റ്‌ ബോര്‍ച്ച്‌ ഭദ്രമായി സൂക്ഷിച്ചുവെച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പമുളള തന്റെ രണ്ടു ഫോട്ടോകളും ഹിറ്റ്‌ലറെ പരിഹസിക്കുന്ന ഒരു വാര്‍ത്തയും ടോയ്‌ലറ്റില്‍ സീറ്റില്‍ ബോര്‍ച്ച്‌ ഒട്ടിച്ചുവെച്ചിട്ടുണ്ട്‌.

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ്‌ ബോര്‍ച്ചിന്റെ കുടുംബം ടോയ്‌ലറ്റ്‌ സീറ്റ്‌ ലേലത്തില്‍വെയ്‌ക്കാന്‍ തീരുമാനിച്ചത്‌. 5000 ഡോളറാണ്‌ അടിസ്ഥാന വില.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →