അവിഹിതബന്ധം, ഭാര്യയേയും സഹോദരി ഭര്‍ത്താവിനേയും വെട്ടിക്കൊലപ്പെടുത്തി

മുംബൈ: ഭാര്യയും സഹോദരി ഭര്‍ത്താവും കിടപ്പറ പങ്കിടുന്നത് നേരില്‍ കണ്ട ഭര്‍ത്താവ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തി. കൂലിപ്പണിക്കാരനായ ദിലീപ് താക്കൂര്‍(45)ആണ് കൊല നടത്തിയത്. മഹാരാഷ്ട്രയില്‍ പാല്‍ഘര്‍ ജില്ലയിലെ സഫാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം .നാല്‍പ്പതുകാരിയായ സംഗീതയും, 42 കാരനായ ശ്രാവണനുമാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച ജോലികഴിഞ്ഞെത്തെിയ ദിലീപ് തന്റെ ഭാര്യയും കാമുകനും കിടക്ക പങ്കിടുന്നതാണ് കണ്ടത്. പ്രകോപിതനായ ഇയാള്‍ ഇരുവരേയും മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. സഹോദരിയുടെ ഭര്‍ത്താവുമായുളള ബന്ധത്തെതുടര്‍ന്ന് ഇവര്‍ മിക്കപ്പോഴും വഴക്കിട്ടിരുന്നു.കൊല നടത്തിയ ശേഷം ഇരുവരുടേയും മൃതദേഹത്തിന് സമീപം ഇയാള്‍ കുറെസമയം ഇരിക്കുകയും ചെയ്തു. വീട്ടിലെത്തിയ അയല്‍വാസിയാണ് കൊലപാതക വിവരം പോലിസിനെ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →