കര്‍ഷക സമരം: ആയിരത്തിലധികം അക്കൗണ്ടുകള്‍ കൂടി പൂട്ടണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആയിരത്തിലധികം അക്കൗണ്ടുകള്‍ കൂടി പൂട്ടണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. 1,178 അക്കൗണ്ടുകള്‍ കൂടി പൂട്ടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിന് കേന്ദ്രം കത്ത് നല്‍കി.ഖാലിസ്ഥാന്‍ അനുകൂല നിലപാടുകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകള്‍ പൂട്ടണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഐ.ടി ആക്ടിലെ 69-ാം വകുപ്പ് അനുസരിച്ച് നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര നിര്‍ദേശം അനുസരിച്ച് 257 അക്കൗണ്ടുകള്‍ക്കെതിരെ നേരത്തെ ട്വിറ്റര്‍ നടപടി എടുത്തിരുന്നു.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം ഐ.ടി മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →