ഖാലിദ് റഹ്മാന്റെ ലവ് പുതിയ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ അഞ്ചാംപാതിര എന്ന ചിത്രത്തിന് ശേഷം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രമാണ് ലവ്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിൽ ചായാഗ്രഹണം ജംഷി ഖാലിദും, എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും, സംഗീതം യാക്സൺ ഗ്രേ പെരേരയും നിർവഹിക്കുന്നു. കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, ശബ്ദമിശ്രണം വിഘ്നേഷ് കിശാൻ, രാജേഷ്, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷാ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വളളിക്കുന്ന് എന്നിവർ നിർവഹിക്കുന്നു. കേരളത്തിൽ ചിത്രം ജനുവരി 29 ന് പ്രദർശനത്തിന് എത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →