കാട്ടുകടന്നലിന്റെ കുത്തേറ്റ് തൊഴിലുറപ്പു തൊഴിലാളിയടക്കം 13 പേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍: തൃശൂരില്‍ കാട്ടുകടന്നലിന്റെ കുത്തേറ്റ് തൊഴിലുറപ്പു തൊഴിലാളിയടക്കം 13 പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞാണി പ്ലാക്കല്‍ ശാന്ത(68), തോട്ടുപുര തങ്കമണി(64), നെല്ലിപ്പറമ്പില്‍ രമണി(64), മുത്തുരുത്തി ഉഷ(50), റൂക്കിയ (70), ജാനകി (64), പേരോത്ത് ഭവാനി (68)കാഞ്ഞിരത്തുങ്കല്‍ മനില (42), കല്ലയില്‍ അമ്മിണി(75), ഡീജ(40),കാരമുക്ക് ചിറയത്ത് വപ്പോന്‍ റീത്ത (84) എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ റുക്കിയ, ജാനകി, എന്നിവര്‍ ജില്ലാ ആശുപത്രിയിലും, റീത്താ കാഞ്ഞാണി അശ്വമാലിക ആശുപത്രിയിലും ചിതകിത്സയിലാണ് . പോഴത്ത് റസിഡന്‍ഷ്യല്‍ അസോസിയേഷനിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നീര്‍ത്തട വികസന പദ്ധതി പ്രകാരം ജോലിക്കെത്തിയവരാണ് പരുക്കേറ്റവര്‍. ജോലി ചെയ്യുന്നതിനിടെ കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

പുരയിടത്തിലെ വീട്ടില്‍ ആള്‍ത്താമസമില്ല. ഇവിടെ മരത്തിന് മുകളില്‍ കടന്നല്‍ കൂടണ്ട്. കൂട്ടില്‍ പരുന്തെത്തിയതാണ് കടന്നല്‍ ഇളകാന്‍ കാരണം. നാട്ടുകാര്‍ക്ക് ഭീഷണിയായ കടന്നല്‍കൂട് നീക്കം ചെയയുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പിടി ജോണ്‍സണ്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷോയ് നാരാണന്‍ എന്നിവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →