കൊച്ചി: പണം വാങ്ങി താന്‍ മുങ്ങിയിട്ടില്ലെന്ന് ബോളിവുഡ് നടി സണ്ണിലിയോണ്‍. ഉദ്ഘാടന ചടങ്ങിനായി പണം വാങ്ങി പറ്റിച്ചെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് സണ്ണിലിയോണ്‍ ഇക്കാര്യം അറിയിച്ചത്. സംഘാടകന്റെ അസൗകര്യം കാരണമാണ് പരിപാടി നടത്താത്തതെന്നും ഇവര്‍ അറിയിച്ചു. അഞ്ചു തവ ണ പരിപാടിക്കായി താന്‍ ഡേറ്റ് നല്‍കിയിട്ടും സംഘാടകന് പരിപാടി നടത്താനായില്ല.ഇനിയും എപ്പോള്‍ ആവശ്യപ്പെ ട്ടാലും പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ തയ്യാറാണെന്നും സണ്ണി ലിയോണ്‍ ക്രൈം ബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തി.
2016 മുതല്‍ കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടിയില്‍ പങ്ങെടുക്കാമെന്ന് വാഗ്ദ്ധാനം ചെയ്ത് 12 തവണയായി 29 ലക്ഷം രുപ തട്ടിയെടുത്തെന്നാണ് ഇര്‍ക്കെതിരെയുളള പരാതി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയില്‍ കൊച്ചി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവേല്‍ പോളിന്‍റെ നേതൃത്വത്തിലുളള സംഘമാണ് താരത്തെ ചോദ്യം ചെയ്തത്. പൂവാറില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

