തിരുവനന്തപുരം: ഫെബ്രുവരി മാസം അവസാനിക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കുകൂടി നീട്ടുമെന്ന് ധന മന്ത്രി തോമസ് ഐസക്ക്. പെന്ഷന് പ്രായം ഉയര്‍ത്തില്ലെന്നും മന്ത്രി അറിയിച്ചു. പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം.
ഡിവൈഎഫ്ഐ അടക്കമുളള യുവജന സംഘടനകളും റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് സാര്ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നാണ് വിവരം. അതേസമയം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ അവസാനിക്കുന്ന റാങ്ക് പട്ടികയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിനിടെ സി-ഡിറ്റിലെ 110 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനും നീക്കമുണ്ട്. പത്തുവര്‍ഷം പൂര്‍ത്തിയായെന്ന മാനദണ്ഡം മാത്രം പരിഗണിച്ചാണ് തീരുമാനം

