നേരിട്ടുള്ള യു.എ.ഇ. വിമാന സര്‍വീസ് വിലക്കി യു.കെ.

ലണ്ടന്‍: യു.എ.ഇയില്‍നിന്നു നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്കു വിലക്കു പ്രഖ്യാപിച്ച് ബ്രിട്ടന്‍. വിലക്ക് ഇന്നലെ പ്രാബല്യത്തില്‍വന്നു. വാക്സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കൊറോണാ വൈറസിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണു നടപടിയെന്നു ബ്രിട്ടന്‍ വിശദീകരിച്ചു.
യു.എ.ഇക്കു പുറമേ ബറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും യു.കെ. യാത്രാ വിലക്കേര്‍പ്പെടുത്തി. ഏറ്റവും തിരക്കേറിയ രാജ്യാന്തര വ്യോമപാതയാണു ദുബായ്-ലണ്ടന്‍ റൂട്ട്. വിലക്കിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയ അടക്കം വിവിധ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരുടെ സുഗമയാത്ര തുലാസിലാകുമെന്നാണു സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →