തിരുവനന്തപുരം: രാജ്യത്തു പുകവലിക്കാനുള്ള നിയമപരമായ പ്രായം 21 വയസ്സാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനുപുറമെ പൊതുസ്ഥലത്തെ പുകവലിക്കുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയാക്കാനും, വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും അനുവദിച്ചിരുന്ന പ്രത്യേക പുകവലി സ്ഥലങ്ങള്‍ നിര്‍ത്തലാക്കാനും നീക്കമുണ്ട്. ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി നിര്‍ദേശങ്ങള്‍ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. www.mohfw.gov.in. എന്ന വെബ്സൈറ്റില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ഭേദഗതികള്‍ പരിശോധിക്കാവുന്നതാണ്.
രാജ്യത്തു പുകവലിക്കാനുള്ള നിയമപരമായ പ്രായം 21 വയസ്സാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
