ചെങ്കോട്ടയിൽ പതാക ഉയർത്തുമ്പോൾ എന്തുകൊണ്ട് പൊലീസ് വെടിവെച്ചില്ലെന്ന് കര്‍ഷക നേതാക്കൾ

ന്യൂഡല്‍ഹി: ചെങ്കോട്ടയിൽ പതാക ഉയർത്തുമ്പോൾ എന്തുകൊണ്ട് പൊലീസ് വെടിവെച്ചില്ലെന്ന ചോദ്യവുമായി കര്‍ഷക നേതാക്കൾ. ആ സമയം പൊലീസ് എവിടെയായിരുന്നു. ചെങ്കോട്ടയ്ക്കകത്ത് അക്രമികൾ കയറുമ്പോൾ പൊലീസ് സമ്മതം നൽകിയത് എന്തിനാണെന്നും നേതാക്കൾ ചോദിച്ചു.
അറസ്റ്റ് വരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും കർഷക ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേശ് തികേത് പറഞ്ഞു. ചെങ്കോട്ടയിലേക്ക് ചിലര്‍ പോയി പതാക ഉയര്‍ത്തുമ്പോള്‍ പൊലീസ് എവിടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു.

ആരോ അവിടെ പോയി ഒരു പതാക ഉയര്‍ത്തുന്നു, എന്തുകൊണ്ടാണ് വെടിവയ്പ്പ് നടത്താതിരുന്നത്? പൊലീസ് എവിടെയായിരുന്നു? അയാള്‍ എങ്ങനെ അവിടെ പോയി? പൊലീസ് അദ്ദേഹത്തെ പോകാന്‍ അനുവദിച്ച്, അറസ്റ്റ് ചെയ്യുകയും ചെയ്തില്ല. ഇപ്പോള്‍ പോലും ഒന്നും ചെയ്തിട്ടില്ല. ഒരു സമൂഹത്തെയും സംഘടനയെയും മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തിയ വ്യക്തി ആരായിരുന്നു? ” അദ്ദേഹം ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →