ന്യൂഡൽഹി: കാർഷിക നിയമങ്ങളിൽ പൊതുജന അഭിപ്രായം തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് പത്രത്തില്‍ പരസ്യം നല്‍കും. 2021 ഫെബ്രുവരി 20 ന് മുമ്പ് സംഘടനകളും വ്യക്തികളും നിലപാട് അറിയിക്കണമെന്ന് സമിതി വ്യക്തമാക്കി. അതേസമയം, കർഷകസംഘടനകളുമായി തല്ക്കാലം ചർച്ചയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മുൻ നിർദ്ദേശം അംഗീകരിക്കാം എന്നറിയിച്ചാൽ മാത്രം ചർച്ചയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.