കൊച്ചിയില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ 23 പരാതികള്‍ തീര്‍പ്പാക്കി

കൊച്ചി: വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 23 പരാതികളില്‍ തീര്‍പ്പുണ്ടാക്കി. കാക്കനാട് ജില്ലാപഞ്ചായത്ത് ഹാളില്‍ വച്ചു നടന്ന അദാലത്തില്‍ ജില്ലയില്‍ നിന്നും ലഭിച്ച 84 പരാതികളാണ് പരിഗണിച്ചത്. എട്ടുകേസുകള്‍ കൂടുതല്‍ വിവര ശേഖരണത്തിനായി വിവിധ വകുപ്പുകളിലേക്ക് കൈമാറി. ബാക്കിയുളള 54 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.

കന്യാസ്ത്രീകള്‍ അടക്കമുളള സ്ത്രീകളെ ഓണ്‍ലൈന്‍ ചാനലുകള്‍വഴി അപമാനിക്കുന്നതായി കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതകളിലേക്കും കടന്നുകയറുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. ഇത്തരം പ്രവണതകള്‍ തടയാന്‍ കേന്ദ്രനിയമം വരണമെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എംഎസ് താര, അഡ്വ. ഷിജി ശിവജി, അഡ്വ. ഷാഹിത കമാല്‍ എന്നിവരാണ് പരാതികള്‍ കേട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →