വയനാട്ടിലെ ഡോ.ധനഞ്ജയ് ദിവാകര്‍ സാംഗ്ജിയോയ്ക്ക് പത്മശ്രീ

കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന നാഗ്പൂര്‍ സ്വദേശി ഡോ.ധനഞ്ജയ് ദിവാകര്‍ സാംഗ്ജിയോയ്ക്ക് പത്മശ്രീ പുരസ്‌കാരം. ആദിവാസി വിഭാഗങ്ങള്‍ മാത്രം കണ്ടുവരുന്ന അരിവാള്‍ രോഗത്തെക്കുറിച്ച് കണ്ടെത്തലുകള്‍ നടത്തിയ 64 കാരനായ ഇദ്ദേഹം ദേശീയ തലത്തില്‍ ശ്രദ്ധനേടിയിരുന്നു.

ചുവന്ന രക്താണുക്കള്‍ അരിവാള്‍പോല വളഞ്ഞ് പ്രവര്‍ത്തനം നിലച്ച് പെട്ടെന്ന് രോഗികള്‍ മരിക്കുന്നതാണ് അരിവാള്‍ രോഗമെന്ന് കണ്ടെത്തി ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സിനെ(എഐഎംഎസ്) അറിയിച്ചത് ഡോ. ധനഞ്ജയ് ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എയിംസ് വയനാട്ടിലെ അരിവാള്‍ രോഗികള്‍ക്കായി നാലുവര്‍ഷത്തെ പ്രോജക്ട് അനുവദിച്ചിരുന്നു.

1980 കളിലാണ് ഡോക്ടര്‍ വയനാട്ടിലെത്തിയത്. ആരോഗ്യ സേവനത്തിനൊപ്പം ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനുളള പദ്ധതികളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരികയാണ് ജനറല്‍ വിഭാഗത്തില്‍ സ്‌പെഷ്യലൈസ് ചെയ്ത് ഡോക്ടര്‍ കുടുംബ സമേതം വയനാട്ടിലാണ് താമസം. ഭാര്യ സുജാത വീട്ടമ്മയാണ് . നാഗ്പൂരില്‍ എഞ്ചിനീയറായ അതിഥി,ഡോ. ഗായത്രി എന്നിവര്‍ മക്കളാണ്. പുരസ്‌കാര വിവരമറിഞ്ഞ് വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല ഇന്നലെ രാത്രി വസതിയിലെത്തി ഡോക്ടറെ അനുമോദനമറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →