തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ 24.1.2021 ഞായറാഴ്ച മുതല്‍ സിപിഎംന്റെ ഗൃഹ സന്ദര്‍ശന പരിപാടി തുടങ്ങും. സംസ്ഥാന നേതാക്കള്‍ മുതല്‍ ബ്രാഞ്ച് പ്രവര്‍ത്തകര്‍ വരെ രംഗത്തിറങ്ങും. നിയമസഭ തെരഞ്ഞെടുപ്പിനുളള ഫണ്ട് ശേഖരണവും ഇതോടൊപ്പം നടത്തും. ഈ മാസം 31 വരെയാണ് ഗൃഹ സന്ദര്‍ശന പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.
ലോകസഭ തോല്‍വിക്കുശേഷം സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളമടക്കമുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുളള മാനദണ്ഡവും യോഗത്തില്‍ ചര്‍ച്ചയാകും. കര്‍ഷക സമരവും, പാര്‍ലമെന്റ് ബജറ്റ് സമ്മേളനവും നിലവിലെ രാഷ്ടീയ സാഹചര്യങ്ങളും പിബി വിലയിരുത്തും. കേന്ദ്ര കമ്മറ്റിയിലവതരിപ്പിക്കാനുളള പിബി റിപ്പോര്ട്ടിന്മേലും അടുത്ത വര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ചും. പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചനടക്കും.

