നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു. തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി കരപ്പാറ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ശനിയാഴ്ച(16/01/21) ഉച്ചതിരിഞ്ഞാണ് അപകടം. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മാസത്തിനിടെ വിനോദ സഞ്ചാരത്തിനായി നെല്ലിയാമ്പതിയിൽ എത്തിയ മൂന്നാമത്തെയാളാണ് മരിക്കുന്നത്. കഴിഞ്ഞ മാസം സീതാർകുണ്ടിൽ സെൽഫിയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ഒരാൾ മരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →