കൊച്ചി: പാറാവ് ഡ്യൂട്ടിയില്‍ ശരിയായ ജാഗ്രത കാട്ടിയില്ലെന്നാരോപിച്ച് വനിത പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി. കൊച്ചി ഡിസിപി ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവ് കാട്ടിയെന്നാപരോപിച്ചാണ് നടപടി. ഇവരെ ട്രാഫിക്ക് ഡ്യൂട്ടിയിലേക്ക് മാറ്റുകയായിരുന്നു. പാറാവ് ജോലി ഏറെ ജാഗ്രത വേണ്ട ജോലിയാണെന്നും വനിതാ പോലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും അവിടെ അവര്‍ നന്നായി ജോലി ചെയ്യുന്നുണ്ടെന്നും ഡിസിപി പറഞ്ഞു.
എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ മഫ്തി വേഷത്തിലെത്തി കയറിപോകാന്‍ ശ്രമിച്ചപ്പോഴാണ് പാറാവിലുണ്ടായിരുന്ന വനിതാപോലീസ് തടഞ്ഞത്. അടുത്തയിട ചുമതലയേറ്റെടുത്ത ഉദ്യോഗസ്ഥ യൂണിഫോമിലല്ലാത്തതിനാലും മാസ്ക് ധരച്ചിരുന്നതിനാലും തിരിച്ചറിയാനുളള സാധ്യത കുറവായിരുന്നു.
കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷനില ക്ക് ആളുകളെ കയറ്റുന്നതിനും നിയന്ത്രണം ഉണ്ട്. ഇതെല്ലാം കണക്കാക്കുമ്പോള്‍ വനിതാ പോലീസുകാരിക്ക് സംഭവിച്ച അബദ്ധം മാപ്പാക്കാമായിരുന്നു എന്നാണ് പോലീസുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

