ദത്തെ​ടു​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ഗു​രു​ത​ര വീ​ഴ്ചയെന്ന് കണ്ടെത്തി

ക​ണ്ണൂ​ര്‍: ദ​ത്തെ​ടു​ത്ത പെ​ണ്‍​കു​ട്ടി​യെ അ​റു​പ​തു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മു​ന്‍​ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ഗു​രു​ത​ര വീ​ഴ്ചയെന്ന് കണ്ടെത്തി.

തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചയാള്‍ക്ക് മതിയായ പരിശോധനകൾ നടത്താതെയാണ് എറണാകുളം ശിശുക്ഷേമ സമിതി പതിനാല് കാരിയെ കൈമാറിയത് എന്ന് വ്യക്തമായി.

വിമുക്ത ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതിയായ സി.ജി ശശികുമാര്‍ കൂത്തുപറമ്പില്‍ താമസിച്ചിരുന്നത്.നേരത്തെ രണ്ട് വിവാഹം ചെയ്തതും അതില്‍ കുട്ടികളുള്ള കാര്യവും ഇയാൾ മറച്ചുവച്ചിരുന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​രി​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു ​വി​ട്ടത്.
2017 ല്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച് ഗർഭിണിയാക്കി. തുടർന്ന് ഗര്‍ഭം അലസിപ്പിച്ചുവെന്നും മൂന്ന് വർഷങ്ങൾക്ക് ശേഷം സഹോദരി വെളിപ്പെടുത്തിയപ്പോഴാണ് ശിശുക്ഷേമ സമിതി അറിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →