വൈപ്പിന്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയായ വിദ്യാര്‍ഥിനിയെ വീടുകയറി മര്‍ദിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
എളങ്കുന്നപ്പുഴ വളപ്പ് തൈപ്പറമ്പില്‍ ജസ്റ്റിന് ജോസാണ് (22) ഞാറക്കല്‍ പോലീസിന്റെ പിടിയിലായത്.
8 – 1 – 2021 വെള്ളിയാഴ്ച പകല്‍ നായരമ്പലം കൊടുങ്ങാശേരിയിലാണ് സംഭവം. ഫോണ്‍ വിളിച്ചിട്ട് പെണ്‍കുട്ടി എടുക്കാതെ വന്നതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ എറിഞ്ഞു തകര്‍ത്തു. പിന്നീട് മുഖത്ത് അടിക്കുകയും ശരീരത്തില്‍ ചവിട്ടുകയും ചെയ്തു. തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നൽകുകയായിരുന്നു

