ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ മോചിപ്പിച്ചു. ഇന്നലെ രാവിലെയാണ് ഇയാളെ ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് (പിഎല്‍എ) കൈമാറിയത്. വിദഗ്ധര്‍ ചോദ്യം ചെയ്തതോടെ സൈനികന് വഴി തെറ്റി എത്തിയാണെന്നതിന് സ്ഥിരീകരണം ലഭിച്ചു. ഇതോടെയാണ് മടക്കി അയക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ മേഖലയിലേക്ക് അശ്രദ്ധമായി കടന്നുകയറിയതാകാം ഇയാളെന്നാണു കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നത്.. ചുഷുല്‍-മോള്‍ഡോ അതിര്‍ത്തിയില്‍ വച്ചായിരുന്നു നടപടികളെന്ന് കരസേന അറിയിച്ചു.കിഴക്കന്‍ ലഡാക്കിിലെ ചുഷുല്‍ സെക്ടറിലെ ഗുരുംഗ് ഹില്ലിന് സമീപത്ത് നിന്ന് ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ചൈനീസ് സൈനികള്‍ പിടിയിലായത്.ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അറസ്റ്റിലായ ചൈനീസ് സൈനികനെ ഇന്ത്യ മോചിപ്പിച്ചു
