കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമായ അയ്മനം ജയന്തി ജംഗ്ഷന് ഭാഗത്ത് മാങ്കീഴേല്‍ പടി വീട്ടില്‍ സഞ്ജയന് മകന് വീനീത് സഞ്ജയനെ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചു.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്കരുതല് തടങ്കലിലാക്കിയത്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ ഈയിടെ അരങ്ങേറിയ നിരവധി ഗുണ്ടാ-ക്വട്ടേഷന്‍ ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനുമാണ് ഇയാൾ.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത് പ്രകാരമാണ് വിനീത് സഞ്ജയനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കിയത്.

