ഫറോക്ക്: ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കാമുകനെ പൊലീസ് പിടികൂടി. ചേലേമ്പ്ര പുല്ലിപ്പറമ്പ് തലക്കോട്ടീരി പുറായ് കണ്ടാരംപെറ്റ ഹൗസില്‍ കെ.പി സനൂപി(37)നെയാണ് ഫറോക്ക് സി.ഐ കെ. കൃഷ്ണനും സംഘവും പിടികൂടിയത്. മൂന്ന് മാസം മുമ്പാണ് ഇയാൾ യുവതിയെ ആക്രമിച്ചത്. ഇതിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
10 – 1 -2021 ഞായറാഴ്ചയാണ് പോലീസ് പിടികൂടിയത്.
കാട്ടിലും കുന്നിന് മുകളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി രാത്രിയിൽ പുറത്തിറങ്ങുന്നതായിരുന്നു പതിവ്. രാത്രിയില്‍ തുടര്‍ച്ചയായി സി.സി.ടി.വി നിരീക്ഷിച്ചാണ് ഒളി സങ്കേതം പൊലീസ് കണ്ടെത്തിയത്. ചേലേമ്പ്ര കൊളക്കുത്ത് ഭാഗത്ത് കുറ്റിക്കാടുകള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന പ്രതിയെ അര്‍ദ്ധരാത്രിയാണ് പൊലീസ് പിടിച്ചത്
പൊലീസിനെ കണ്ട് ഓടിയ ഇയാള്‍ 25 അടി ആഴമുള്ള കല്ലുവെട്ടി കുഴിയിലേക്ക് ചാടി. പോലീസ് അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

