“വാ… വാ… തലൈവാ…” രജനീകാന്ത് തമിഴ്​നാട്​ രാഷ്​ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ തെരുവിലിറങ്ങി

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴ്​നാട്​ രാഷ്​ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ തെരുവിലിറങ്ങി. 3000ത്തോളംപേരാണ് വള്ളുവര്‍ കോട്ടത്ത് തടിച്ചുകൂടിയത്​. ഇതിൽ സ്​ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

“വാ… വാ… ത​ൈലവാ…” “മാട്രുവോം മാട്രുവോം എലാവട്രയും മാത്തുവോം “
തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു തെരുവിലിറങ്ങിയത്.

തമിഴ്​നാട്ടിലെ വിവിധ ജില്ലകളില്‍നിന്ന്​ ജനങ്ങള്‍ വള്ളുവര്‍ കോട്ടത്തെത്തി. പൌരാണിക കേന്ദ്രമായ വള്ളുവര്‍ കോട്ടത്തിന്റെ മതിലിന്​ ചുറ്റും ​’എന്റെ വോട്ട്​ രജനിക്ക്​… അല്ലെങ്കില്‍ ആര്‍ക്കുമില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.​ 2020 ഡിസംബര്‍ 31ന്​ രാഷ്​ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്ന്​ രജനീകാന്ത്​ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട്​ ആരോഗ്യ പ്രശ്​നങ്ങളെ തുടര്‍ന്ന്​ രാഷ്​ട്രീയ പ്രവേശനത്തില്‍നിന്ന്​ രജനി പിന്‍മാറി. സംഘ്​പരിവാര്‍ അടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍നിന്ന്​ രജനീകാന്തിന്റെ തീരുമാനം തിരുത്താന്‍
ശ്രമം നടക്കുന്നുണ്ട്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →