തിരുവനന്തപുരം: കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് സംശയാസ്പദം. ഇളയ കുട്ടി അമ്മയ്ക്കെതിരേ മൊഴി നൽകിയത് അച്ഛന്റെ സമ്മര്‍ദം മൂലമാണെന്ന് ഇരയായ കുട്ടിയുടെ സഹോദരന് പറഞ്ഞു. ഇയാളുടെ രണ്ടാം വിവാഹത്തെ എതിര്‍ത്തതാണ് കേസിന് കാരണമെന്ന് കുറ്റാരോപിതയുടെ അമ്മ ആരോപിച്ചു.
രണ്ട് വര്‍ഷം മുമ്പ് ദമ്പതികൾ വേര്‍പിരിഞ്ഞിരുന്നു. വക്കം സ്വദേശിനിയായ യുവതിയുടെ കൂടെയായിരുന്നു മൂന്ന് സഹോദരങ്ങൾക്കൊപ്പം
പരാതിക്കാരനായ കുട്ടി താമസിച്ചിരുന്നത്. ഈയിടെ കുട്ടി വിദേശത്തെ പിതാവിന്റെ അടുത്തെത്തിയപ്പോഴാണ് സമ്മർദ്ദം ചെലുത്തി പരാതി നൽകിയതെന്നാണ് ആരോപണം.
പതിനാലുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്
കുട്ടിയുടെ അച്ഛന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെ അമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.നാല് വര്‍ഷത്തോളം അമ്മ തന്നോട് മോശമായി പെരുമാറിയെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ കൗണ്‍സിലിങ്ങിനിടെ കുട്ടി പറഞ്ഞിരുന്നു. തുടർന്നാണ് അമ്മയെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

