രണ്ട് യുവതികളെ ഒരേ സമയം വിവാഹം ചെയ്ത് ഛത്തീസ്ഗഡിലെ യുവാവ്

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ രണ്ട് യുവതികൾ ഒരേ സമയം ഒരു യുവാവിനെ വിവാഹം ചെയ്തു. കർഷകനായ ചാന്തു മൗര്യയാണ് ഹസീന, സുധാരി, എന്നീ യുവതികളെ ഒരേ പന്തലിൽ വച്ച് വിവാഹം ചെയ്തത്. ചാന്തുവുമായി പ്രണയത്തിലുമായിരുന്ന രണ്ടു യുവതികളും ഒടുവിൽ ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കുകയായിരുന്നു. ജനുവരി മൂന്നിനായിരുന്നു മൂവരുടെയും വിവാഹം. മൂന്നു പേരുടെയും വിവാഹച്ചടങ്ങ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഒരു വർഷം മുമ്പ് ചാന്തു സുധാരിയെ കണ്ടുമുട്ടി, അവർ പ്രണയത്തിലായി, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു, കൃത്യം ഒരു മാസത്തിനുശേഷം അദ്ദേഹം ഹസീനയുമായും പ്രണയത്തിലായി.

കാർഷിക ജോലികൾക്കായി ചാന്തു തന്റെ ഗ്രാമത്തിലായിരിക്കുമ്പോഴാണ് താൻ കണ്ടുമുട്ടിയതെന്നും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഗ്രാമത്തിൽ വന്നപ്പോൾ ഹസീന ചാന്ദുവിനെ കണ്ടുവെന്നും സുധാരി പറയുന്നു.

മൂന്നുപേരും ഒരു വർഷത്തോളം ഒരുമിച്ചു ജീവിച്ച ശേഷമാണ് ചാന്ദുവിനും ഭാര്യമാർക്കും ഒരു ചടങ്ങ് നടത്തി നാട്ടുകാർക്ക് സദ്യകൊടുക്കണമെന്നു തോന്നിയത്. ആ ചടങ്ങായിരുന്നു ജനുവരി 3 ന് നടന്നത്. ഗ്രാമത്തിൽ നിന്ന് 700 ഓളം പേർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →