പ്രശസ്ത ഇന്ത്യന്‍ ബൈക്ക് റേസിങ് താരം സി. എസ് .സന്തോഷ് സൗദിയിൽ ദാകര്‍ റാലിക്കിടെ പരിക്കേറ്റ് കോമ സ്റ്റേജിൽ

റിയാദ്: പ്രശസ്ത ഇന്ത്യന്‍ ബൈക്ക് റേസിങ് താരം സി. എസ് .സന്തോഷ് സൗദി അറേബ്യയില്‍ നടന്ന ദാകര്‍ റാലിക്കിടെ അപകടത്തിൽ പരിക്കേറ്റ് കോമ അവസ്ഥയിൽ. 6-1-2021 ബുധനാഴ്ചയായിരുന്നു സംഭവം.

37-കാരനായ സന്തോഷ് ഹീറോ മോട്ടോ സ്പോര്‍ട്സിനെ പ്രതിനിധീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ റാലികളിലൊന്നായ ദാകര്‍ റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ
ആകാശമാര്‍ഗം റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹീറോ മോട്ടോ സ്പോര്‍ട്ട്‌സ് വാര്‍ത്ത സ്ഥിരീകരിച്ച്‌ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അപകടത്തില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ സന്തോഷ് നിലവിൽ കോമ അവസ്ഥയിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ്.. അപകടം നടന്നതിനു പിന്നാലെ പാരാമെഡിക്കല്‍ സംഘമെത്തി ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. ഹീറോ മോട്ടോസ്പോര്‍ട്ട് റൈഡര്‍ പൗലോ ഗോണ്‍കാല്‍വസ് കഴിഞ്ഞ വര്‍ഷം ഇതേ റാലിയില്‍ മത്സരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. അതേ സ്ഥലത്താണ് ഇപ്പോള്‍ സന്തോഷിനും അപകടമുണ്ടായത് എന്നാണ് വിവരം.

ഏഴാമത്തെ തവണയാണ് ലോകത്തിലെ ഏറ്റവും കഠിനമായ ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ട് ഇവന്റായി കണക്കാക്കപ്പെടുന്ന ദാകര്‍ റാലിയില്‍ ഇത് സന്തോഷ് പങ്കെടുക്കുന്നത്.

2013-ലെ അബൂദാബി ഡെസേര്‍ട്ട് ചലഞ്ചിനിടെ സന്തോഷിൻ്റെ സുസുക്കി എം എക്സ് 450 എക്‌സ് ബൈക്കിന് തീ പിടിച്ചതിനെ തുടര്‍ന്ന് കഴുത്തില്‍ മാരകമായി പൊള്ളലേറ്റിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →