പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും പൂജാരിയായ കാമുകനും അറസ്റ്റിൽ

കൊല്ലം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട സ്വദേശിയായ മുപ്പത്താറുകാരിയും ഇവരുടെ കാമുകനായ തിരുവല്ല നിരണം പടിഞ്ഞാറ്റംമുറിയില്‍ നിരണംപെട്ടി വീട്ടില്‍ അഭിലാഷ് എന്ന വിഷ്ണുനാരായണനു(40)മാണ് അറസ്റ്റിലായത്.

പൂജാരിയായി തിരുവല്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തുകയായിരുന്നു ഇയാളുടെ ജോലി. ജ്യോതിഷസംബന്ധമായ ആവശ്യത്തിന് പെണ്‍കുട്ടിയുടെ അമ്മ ഇയാളുടെ അടുക്കലെത്തുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു.

പെൺകുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം വാടകയ്ക്ക് താമസിക്കുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി പീഡനവിവരം അമ്മയെ അറിയിച്ചെങ്കിലും അവർ മറച്ചുവെച്ചു.

എന്നാൽ വിവരമറിഞ്ഞെ അമ്മൂമ്മ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി
പരാതി നൽകുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വിവരമറിഞ്ഞ അഭിലാഷും പെൺകുട്ടിയുടെ ബന്ധുക്കള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച്‌ പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കിയശേഷം ഒളിവില്‍ പോയി. ഒടുവിൽ തിരുവല്ലയില്‍നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മ നേരത്തേ രണ്ടു വിവാഹം കഴിച്ചിരുന്നു. രണ്ടും വിവാഹമോചനത്തിൽ കലാശിച്ചു. തുടർന്ന് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അഭിലാഷിനൊപ്പം കഴിയാൻ തുടങ്ങിയത്.
ഇരുവര്‍ക്കുമെതിരേ പോക്‌സോ നിയമപ്രകാരവും ശിശുസംരക്ഷണ നിയമപ്രകാരവും കേസെടുത്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്‌എച്ച്‌ ഒ എ. ഫിറോസ്, എസ്‌ഐമാരായ പി. ശ്രീജിത്ത്, ചന്ദ്രമോഹന്‍, എഎസ്‌ഐമാരായ ഹരി, ഹര്‍ഷാദ്, മധു, ശിവകുമാര്‍, സിപിഒ മന്‍ഷാദ്, വുമണ്‍ സിപിഒ ഹെലന്‍ തുടങ്ങിയവരാണ് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →