ഭാഗ്യം തുണച്ചു ഒന്നും ഭൂമിയിൽ ഇടിച്ചില്ല , 2021 ജനുവരി 6 ന് മാത്രം ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ കടന്നു പോയത് മൂന്ന് ഛിന്നഗ്രഹങ്ങൾ

വാഷിംഗ്ടൺ: 2021 ജനുവരി 1 മുതൽ വെറും ആറ് ദിവസങ്ങൾക്കുള്ളിൽ ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ കടന്നു പോയത് ആറ് ഛിന്നഗ്രഹങ്ങൾ. ഇത്തരത്തിൽ നിരവധി ഛിന്നഗ്രഹങ്ങൾ ഭൂമിയെ സമീപിക്കുന്നുണ്ട് എന്നാണ് നാസ നൽകുന്ന മുന്നറിയിപ്പ്.

ആറ് ദിവസങ്ങൾക്കുളളിൽ ഭൂമിയെ വിറപ്പിച്ച് കടന്നു പോയ ഛിന്നഗ്രഹങ്ങളിൽ രണ്ടെണ്ണം ഈഫൽ ടവർ പോലെ വലുതായിരുന്നു എന്നാണ് നാസ പറയുന്നത്.

ആദ്യത്തേതിന് നൽകിയ പേര് ‘2021 എസി’ എന്നാണ്. ശരാശരി 73.5 മീറ്റർ വ്യാസമുള്ള ഇത് മണിക്കൂറിൽ 50,652 കിലോമീറ്റർ വേഗതയിലാണ് കടന്നു പോയത്. 340 മീറ്റർ ശരാശരി വ്യാസമുള്ളതായിരുന്നു. ‘2016 CO247 ‘ എന്ന രണ്ടാമത്തെ ഛിന്നഗ്രഹം 60,228 കിലോമീറ്റർ വേഗതയിലാണ് ഭൂമിയെ മറികടന്നത്. ഭൂമിയിൽ നിന്ന് 7.4 ദശലക്ഷം കിലോമീറ്റർ അകലെക്കൂടിയാണ് ഇത് കടന്നു പോയത്.

ആറ് ഛിന്നഗ്രഹങ്ങളിൽ ഏറ്റവും ചെറുത്, 20 മീറ്ററിൽ കൂടുതൽ വ്യാസമില്ലാത്ത 2021 എജെ ആയിരുന്നു. ഇത് ജനുവരി 6 ന് വൈകുന്നേരം ഭൂമിക്കരികിലൂടെ കടന്നു പോയി. ഇതിനു പിന്നാലെയായി മറ്റു രണ്ടെണ്ണം കൂടി കടന്നു പോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →