ന്യൂ ഡല്‍ഹി: കോവിഡിന് ശേഷമുളള ആദ്യ കേന്ദ്ര ബജറ്റിന്റെ തീയതി പ്രഖ്യാപിച്ച് കേന്ദ്രം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ബജറ്റവതരിപ്പിക്കും. ജനുവരി 29 മുതല്‍ ഫെബ്രുവരി 15വരെ ബജറ്റ് സമ്മേളനം നടത്താന്‍ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുളള ക്യാബിനറ്റ് സമിതി ശുപാര്‍ശ ചെയ്തു. ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും നടക്കുക. ആദ്യ ഘട്ടത്തില്‍ ബജറ്റ് അവതരിപ്പിക്കും.
രണ്ടാം ഘട്ടം മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 8 വരെയായിരിക്കും. ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന സമ്മേളനത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക. ഓരോ ദിവസവും നാലുമണിക്കൂര്‍ മാത്രമായിരിക്കും സഭ ചേരുക. കൊറോണാ മാനണ്ഡങ്ങള്‍ പാലിച്ചാവും സമ്മേളനം. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സാമ്പത്തിക കാര്യങ്ങള്‍ക്കുളള ക്യാബിനറ്റ് സമിതി ബുധനാഴ്ച യോഗം ചേരും.സമ്പൂര്‍ണ്ണ ക്യാബിനറ്റാണ് ചേരുക. ബുധനാഴ്ച 10.30 നാണ് യോഗം ചേരുന്ന സമയം.

